ഐഎഫ്എഫ്കെ: ജാപ്പനീസ് ചിത്രം ഈവിൾ ഡസ് നോട്ട് എക്സിസ്റ്റിന് സുവർണ ചകോരം
Friday, December 15, 2023 8:34 PM IST
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡസ് നോട്ട് എക്സിസ്റ്റിന് ലഭിച്ചു.റ്യൂസുകി ഹമാഗുച്ചിയാണ് ചിത്രത്തിന്റെ സംവിധായകൻ.
ഫാസിൽ റസാഖിന് മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ആട്ടവും നേടി. മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള പുരസ്കാരം ഉത്തം കമാട്ടിക്ക് ലഭിച്ചു. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരത്തിന് സൺഡേ അർഹമായി.
മികച്ച സംവിധായകനുള്ള രജതചകോരത്തിന് ഷോക്കിർ അർഹനായി. മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്കാരം ശ്രുതി ശരണ്യത്തിന് ലഭിച്ചു.