തൃക്കരിപ്പൂർ മുൻ എംഎൽഎ കെ.കുഞ്ഞിരാമൻ അന്തരിച്ചു
Thursday, December 14, 2023 7:52 AM IST
കാസർഗോഡ്: തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കുഞ്ഞിരാമൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം വിശ്രമത്തിലായിരുന്നു. 1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായും 2006 മുതൽ 2016 വരെ തൃക്കരിപ്പൂരിൽ നിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പൊതുദർശനത്തിനുശഷം ഉച്ചയ്ക്ക് ഒന്നിന് മട്ടലായിയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.