ഷൂ ഏറ്; പ്രതിയെ ഐഎഫ്എഫ്കെ വേദിയിൽ തടഞ്ഞ് ഡിവൈഎഫ്ഐ
Wednesday, December 13, 2023 11:09 PM IST
തിരുവനന്തപുരം: നവേകരള സദസിനിടെ മുഖ്യമന്ത്രിയ്ക്കെതിരെ ഷൂ എറിഞ്ഞ കേസിലെ പ്രതിക്കെതിരെ ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം. വേദിയിലെത്തിയ ബേസിൽ പാറേക്കുടിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇതോടെ വേദിയിൽ പ്രതിഷേധം ഉടലെടുത്തു.
തുടർന്ന് പോലീസ് എത്തി ബേസിൽ പാറേക്കുടിയെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെയായിരുന്നു കെഎസ്യു പ്രവര്‍ത്തകരുടെ ഷൂ എറിഞ്ഞുള്ള പ്രതിഷേധം.