ന്യൂ​ഡ​ൽ​ഹി: ആ​ധാ​ര്‍ കാ​ര്‍​ഡി​ലെ വി​വ​ര​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി പു​തു​ക്കു​ന്ന​തി​നു​ള്ള തീ​യ​തി മാ​ര്‍​ച്ച് 14 വ​രെ നീ​ട്ടി​യ​താ​യി യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. ആ​ധാ​ര്‍ കാ​ര്‍​ഡി​ലെ തി​രി​ച്ച​റി​യ​ല്‍ വി​വ​ര​ങ്ങ​ൾ, വി​ലാ​സം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് സൗ​ജ​ന്യ​മാ​യി പു​തു​ക്കാ​നാ​കു​ക.

ഡി​സം​ബ​ർ 14ന് ​സൗ​ജ​ന്യ സേ​വ​നം അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് തി​യ​തി നീ​ട്ടി​യ​ത്. ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ പു​തു​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ സ​മ​യ​പ​രി​ധി നേ​ര​ത്തെ ജൂ​ണ്‍ 14 വ​രെ ആ​യി​രു​ന്നു. ഇ​താ​ണ് പി​ന്നീ​ട് ഡി​സം​ബ​ര്‍ 14 വ​രെ ആ​ക്കി​യ​ത്.

അ​മ്പ​തു രൂ​പ ഫീ​സ് ന​ല്കി ആ​ധാ​ർ കേ​ന്ദ്ര​ത്തി​ൽ എ​ത്തി ആ​ധാ​ർ‌ വി​വ​ര​ങ്ങ​ൾ പു​തു​ക്കാം. അ​തേ​സ​മ​യം, സൗ​ജ​ന്യ​മാ​യി ആ​ധാ​ര്‍ പു​തു​ക്കാ​ന്‍ myAadhaar പോ​ർ​ട്ട​ൽ ഉ​പ​യോ​ഗി​ക്ക​ണം. പേ​ര്, ജ​ന​ന തീ​യ​തി, വി​ലാ​സം മു​ത​ലാ​യ വി​വ​ര​ങ്ങ​ളാ​ണ് ഓ​ൺ​ലൈ​ൻ ആ​യി തി​രു​ത്താ​ൻ സാ​ധി​ക്കു​ക. ഫോ​ട്ടോ, ബ​യോ​മെ​ട്രി​ക്, ഐ​റി​സ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ങ്കി​ൽ ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ക​ണം.

തി​രി​ച്ച​റി​യ​ല്‍, മേ​ല്‍​വി​ലാ​സ രേ​ഖ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഓ​ണ്‍​ലൈ​നാ​യി സൗ​ജ​ന്യ​മാ​യി വി​വ​ര​ങ്ങ​ള്‍ പു​തു​ക്കേ​ണ്ട​ത്. ഓ​ണ്‍​ലൈ​നാ​യി വി​വ​ര​ങ്ങ​ള്‍ പു​തു​ക്കു​മ്പോ​ള്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്.

തി​രി​ച്ച​റി​യ​ല്‍, മേ​ല്‍​വി​ലാ​സം, ജ​ന​ന​ത്തീ​യ​തി തു​ട​ങ്ങി​യ​വ തെ​ളി​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ സ്‌​കാ​ന്‍ ചെ​യ്ത കോ​പ്പി​ക​ള്‍ വേ​ണം.

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ സ്വ​യം പു​തു​ക്കാ​ന്‍..

1. myaadhaar.uidai.gov.in എ​ന്ന വെ​ബ്സൈ​റ്റ് ലോ​ഗി​ൻ ചെ​യ്യു​ക
2. Document update എ​ന്ന ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്യു​ക.
3. ഉ​പ​യോ​ക്താ​വി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ടു​ത്ത ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക.
4. തി​രി​ച്ച​റി​യ​ല്‍, മേ​ല്‍​വി​ലാ​സം രേ​ഖ​ക​ൾ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്കു​ക.
5. സ്‌​കാ​ൻ ചെ​യ്‌​ത പ​ക​ർ​പ്പു​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ക