ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന ഡി​ജി​പി അ​ഞ്ജ​നി കു​മാ​റി​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്ന സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ഇ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സ് നേ​താ​വും നി​ല​വി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ രേ​വ​ന്ത് റെ​ഡ്ഡി​ക്ക് ആ​ശം​സ​നേ​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ല്‍ എ​ത്തി​യി​രു​ന്നു.ഡി​ജി​പി രേ​വ​ന്ത് റെ​ഡ്ഡി​ക്ക് പൂ​ച്ചെ​ണ്ട് കെെ​മ​റു​ന്ന ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത് വലിയ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

അ​ഞ്ജ​നി കു​മാ​റിന്‍റെ സ​സ്‌​പെ​ന്‍​ഷ​നെ തു​ട​ര്‍​ന്ന് മു​തി​ര്‍​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ര​വി ഗു​പ്ത​യ്ക്ക് തെ​ലു​ങ്കാ​ന ഡി​ജി​പി​യു​ടെ അ​ധി​ക ചു​മ​ത​ല ന​ല്‍​കി​യി​രു​ന്നു.