മഴ കളിച്ചു; ഇന്ത്യ x ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി-20 മുടങ്ങി
Sunday, December 10, 2023 11:35 PM IST
ഡർബൻ: ഇന്ത്യ x ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി-20 ക്രിക്കറ്റ് മഴയെ തുടർന്നു ഉപേക്ഷിച്ചു. കനത്ത മഴയെത്തുടർന്ന് ടോസ് പോലും ഇടാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
മൂന്ന് മത്സര പരന്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും. പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് ഓവൽ സ്റ്റേഡിയമാണ് വേദി. രാത്രി 8.30നാണ് മത്സരം.