കൊച്ചിയിൽ ഇറങ്ങണ്ടേ വിമാനം വഴിതിരിച്ചുവിട്ടു
Sunday, December 10, 2023 11:19 PM IST
നെടുമ്പാശേരി: ശക്തമായ ഇടിമിന്നലിനേയും മഴയേയും തുടർന്ന് കൊച്ചിയിൽ ഇറങ്ങണ്ടേ വിമാനം കോയമ്പത്തൂർക്ക് തിരിച്ചു വിട്ടു. തിരുവനന്തപുരത്തു നിന്ന് ഇന്ന് വൈകിട്ട് ഏഴിന് കൊച്ചിയിലെത്തിയ ശേഷം കണ്ണൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വഴിതിരിച്ചു വിട്ടത്.
ഇതേത്തുടർന്ന് കൊച്ചിയിൽ ഇറങ്ങേണ്ട യാത്രക്കാരും കണ്ണൂരിൽ ഇറങ്ങേണ്ട യാത്രക്കാരും പ്രതിസന്ധിയിലായി. കാലാവസ്ഥ സാധാരണ നിലയായാൽ വിമാനം കൊച്ചിയിലും പിന്നാലെ കണ്ണൂരിലേക്കും പോകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.