എൽദോസ് കുന്നപ്പിള്ളിക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം, എംഎൽഎ ആശുപത്രിയിൽ
Sunday, December 10, 2023 7:07 PM IST
കൊച്ചി: പെരുന്പാവൂരിൽ നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ അക്രമപരന്പര.
യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഏറ്റുമുട്ടലിനു പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്ദമനമേറ്റു. എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപതോളം ബൈക്കുകളിലെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് എംഎല്‍എയെ ആക്രമിച്ചത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നോയല്‍ ജോസിനെ കാണാനെത്തിയപ്പോഴായിരുന്നു എംഎല്‍എയ്ക്കുനേരെ ആക്രമണമുണ്ടായത്.
പെരുമ്പാവൂരിലെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ അനുഗമിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.