സീറോ മലബാര്‍ സഭാ സിനഡ് ജനുവരി എട്ട് മുതല്‍; പുതിയ സഭാധ്യക്ഷനെ തെരഞ്ഞെടുക്കും
Sunday, December 10, 2023 9:03 AM IST
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സീറോ മലബാര്‍ സഭയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സിനഡ് ജനുവരിയില്‍ ചേരും. ജനുവരി എട്ട് മുതല്‍ 13 വരെയാണ് സിനഡ് നടക്കുക.
സിനഡ് തെരഞ്ഞെടുക്കുന്ന മേജര്‍ ആര്‍ച്ച്ബിഷപിനെ മാര്‍പാപ്പ അംഗീകരിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനവും സ്ഥാനാരോഹണവും നടക്കുക. അനുയോജ്യനായ വ്യക്തിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് നിലവില്‍ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കുന്ന കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച്ബിഷപ് സ്ഥാനം ഒഴിഞ്ഞത്. 12 വര്‍ഷം സഭയെ നയിച്ച അദ്ദേഹം സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിച്ചിരുന്നു.
തീരുമാനം മാര്‍പാപ്പ അംഗീകരിച്ച സാഹചര്യത്തിലാണ് മാര്‍ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞത്.