ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ ര​ജ്പു​ത് ക​ർ​ണി സേ​ന അ​ധ്യ​ക്ഷ​ൻ സു​ഖ്‌​ദേ​വ് സിം​ഗ് ഗോ​ഗ​മേ​ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു പേ​ർ കൂ​ടി പി​ടി​യി​ൽ. ഡ​ൽ​ഹി ക്രൈം​ബ്രാ​ഞ്ച്, രാ​ജ​സ്ഥാ​ൻ പോ​ലീ​സു​മാ​യി സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് ച​ണ്ഡീ​ഗ​ഡി​ൽ നി​ന്നും ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മൂ​ന്ന് പ്ര​തി​ക​ളെ​യും ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. നേ​ര​ത്തെ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​യാ​ന​യി​ലെ മ​ഹേ​ന്ദ്ര​ഗ​ഡ് നി​വാ​സി​യാ​യ രാം​വീ​ർ സിം​ഗ്, ഹ​രി​യാ​ന മ​ഹേ​ന്ദ്ര​ഘ​ട്ട് സ്വ​ദേ​ശി നി​തി​ൻ ഫൗ​ജി, രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി രോ​ഹി​ത് സി​ങ് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.