കേന്ദ്രഫണ്ടുകൾ കേരളത്തിൽ പാഴാക്കപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
Saturday, December 9, 2023 10:19 PM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിൽ കേരള സർക്കാർ വീഴ്ച വരുത്തുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിനു കേന്ദ്ര സർക്കാർ അർഹമായ വിഹിതം നൽകുന്നില്ലെന്നത് കുപ്രചാരണമാണെന്നും അദ്ദഹം പറഞ്ഞു.
കർഷകർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്ക് കേന്ദ്രം നൽകി വരുന്ന പദ്ധതിവിഹിതം എങ്ങനെയാണ് കേരളം പാഴാക്കുന്നതെന്ന് കണക്കുകൾ ഉദ്ധരിച്ച് മന്ത്രി വിശദീകരിച്ചു. വികസിത് ഭാരത് സങ്കൽപ്പ് യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ശക്തവും സമൃദ്ധവുമായ രാഷ്ട്രമായി ഭാരതത്തെ മാറ്റുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താനുള്ള പരിശ്രമങ്ങൾക്ക് കേന്ദ്ര സർക്കാർ മുൻതൂക്കം നൽകുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.