ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വി​വോ ഇ​ന്ത്യ​യ്ക്കെ​തി​രെ ഇ​ഡി ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ‌ കൂടി ഉടൻ‌ പുറത്ത് വന്നേക്കും.

ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ‌ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലാ​വ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൊ​ബൈ​ൽ ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഹ​രി ഓം ​റാ​യി​യ​ട​ക്കം നാ​ലു​പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റുമാ​രാ​യ നി​തി​ൻ ഗാ​ർ​ഗ്, രാ​ജ​ൻ മാ​ലി​ക്, ചൈ​നീ​സ് പൗ​ര​നാ​യ ഗ്വാ​ങ്‌​വെ​ൻ എ​ന്ന ആ​ൻ​ഡ്രൂ കു​വാ​ങ് എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള മ​റ്റു​ള്ള​വ​ർ. വി​വോ ക​ന്പ​നി​യു​മാ​യി 2014 മു​ത​ൽ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നാ​ണ് ഹ​രി ഓം ​റാ​യ് കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.

ഇ​വ​ർ​ക്ക് പു​റ​മേ വി​വോ ഇ​ന്ത്യ​യേ​യും കേ​സി​ൽ പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്ന് ഇ​ഡി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ​ര​മാ​ധി​കാ​ര​ത്തി​ന് ദോഷ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ വി​വോ ഇ​ന്ത്യ​യെ പ്ര​തി​ക​ൾ സ​ഹാ​യി​ച്ചെ​ന്ന് ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ​യി​ൽ നി​കു​തി അ​ട​യ്ക്കാ​തി​രി​ക്കാ​ൻ വി​വോ-​ഇ​ന്ത്യ ചൈ​ന​യി​ലേ​ക്ക് 62,476 കോ​ടി രൂ​പ "നി​യ​മ​വി​രു​ദ്ധ​മാ​യി" കൈ​മാ​റ്റം ചെ​യ്തു​വെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2022ൽ ​വി​വോ മൊ​ബൈ​ൽ​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ഗ്രാ​ൻ​ഡ് പ്രോ​സ്പെ​ക്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ഇ​ഡി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. കേസുമാ​യി ബ​ന്ധ​പ്പെ​ട്ട 23 ക​ന്പ​നി​ക​ളു​ടെ ഓ​ഫീ​സുക​ളി​ലാ​ണ് അ​ധി​കൃ​ത​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.