നാവടപ്പിക്കാന്‍ കഴിയില്ല, മോദിക്കെതിരേ ഇനിയും ശബ്ദമുയര്‍ത്തും: മഹുവ മൊയ്ത്ര
Friday, December 8, 2023 3:52 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഇനിയും ശബ്ദമുയര്‍ത്തുമെന്ന് എത്തിക്സ് കമ്മിറ്റി ശിപാർശയിൽ ലോക്സഭയില്‍നിന്ന് പുറത്താക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തന്റെ നാവടപ്പിക്കാന്‍ കഴിയില്ലെന്നും പോരാട്ടം ഇനിയും തുടരുമെന്നും മഹുവ പ്രതികരിച്ചു.
ചോദ്യത്തിന് താന്‍ കോഴ വാങ്ങിയെന്നതിന് ഒരു തെളിവുമില്ല. തന്നെ പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് ഒരു അധികാരവുമില്ല. യാതൊരു തെളിവുമില്ലാതെയാണ് തനിക്കെതിരേ നടപടിയെടുത്തതെന്നും മഹുവ മാധ്യമങ്ങളോട് പറഞ്ഞു.
അദാനിക്കെതിരേ സംസാരിച്ചതിനാണ് തന്നെ പുറത്താക്കിയത്. അദാനിക്കെതിരായ പോരാട്ടം താന്‍ അവസാനിപ്പിക്കില്ല. അടുത്ത 30 വര്‍ഷം പാര്‍ലമെന്റിന് അകത്തും പുറത്തും താന്‍ പോരാട്ടം തുടരും.
ഉടനെ സിബിഐയെ അയച്ച് തന്നെ വേട്ടയാടുമെന്ന് തനിക്കറിയാമെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.