ഡല്‍ഹിയില്‍ അതിജീവിതയുടെ മകള്‍ക്ക് നേരേ ആസിഡ് ആക്രമണം; പ്രതി ജീവനൊടുക്കി
Friday, December 8, 2023 10:21 AM IST
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 17 വയസുകാരിക്ക് നേരേ ആസിഡ് ആക്രമണം. പെണ്‍കുട്ടിയുടെ അമ്മയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പ്രേം സിംഗ്(52) ആണ് അതിക്രമം നടത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശേഷം അമ്മയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കണമെന്ന് പറഞ്ഞ് പ്രേം സിംഗ് ഭീഷണിപ്പെടുത്തി. ഇതിന് തയാറാകാതെ വന്നതോടെ കുട്ടിയുടെ ദേഹത്തേയ്ക്ക് ആഡിസ് ഒഴിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ ആസിഡ് കുടിച്ച് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഉടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ പ്രതി മരിച്ചു.
കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.