ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ
Thursday, December 7, 2023 7:12 PM IST
കൊളംബോ: ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. 13 തൊഴിലാളികളെയാണ് അറസ്റ്റു ചെയ്തത്.
സമുദ്രാതിർത്തി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഇവരെ ഡിസംബർ 21വരെ ജാഫ്ന കോടതി റിമാൻഡ് ചെയ്തു. രാമേശ്വരത്തുനിന്നും മത്സ്യബന്ധനത്തിനു പോയവരാണ് അറസ്റ്റിലായത്.