ട്രാന്‍സ്ജെന്‍ഡറിനെ ആക്രമിച്ച് പണം തട്ടിയെടുത്തതായി പരാതി
Thursday, December 7, 2023 11:48 AM IST
പത്തനംതിട്ട: ട്രാന്‍സ്ജെന്‍ഡറിനെ ആക്രമിച്ച് പണം തട്ടിയെടുത്തതായി പരാതി. അഹല്യ എന്നയാളുടെ 7000 രൂപ കൈക്കലാക്കി അക്രമി സ്കൂട്ടറില്‍ കടന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ പത്തനംതിട്ട ഏനാത്ത് ആണ് സംഭവം. തന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നും അഹല്യ ആരോപിച്ചു. സംഭവത്തിൽ അഹല്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.