ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ അ​ഴി​ച്ചു​പ​ണി ഉ​ട​നു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന. മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ന്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച 12 ബി​ജെ​പി എം​പി​മാ​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഇ​വ​രി​ൽ പ​ത്തു​പേ​ർ നി​ല​വി​ൽ രാ​ജി​വ​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ​പി ന​ഡ്ഡ​യു​ടെ​യും അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നു​പി​ന്നാ​ലെ​യാ​ണ് എം​പി​മാ​രു​ടെ രാ​ജി.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍, പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ല്‍ എ​ന്നി​വ​ര്‍​ക്ക് പു​റ​മെ മ​ധ്യ​പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള രാ​കേ​ഷ് സിം​ഗ്, ഉ​ദ​യ് പ്ര​താ​പ്, റി​തി പ​ഥ​ക്, ഛത്തീ​സ്ഗ​ഡി​ല്‍​നി​ന്നു​ള്ള അ​രു​ണ്‍ സ​ഹോ, ഗോ​മ​തി സാ​യി, രാ​ജ​സ്ഥാ​നി​ല്‍​നി​ന്നു​ള്ള രാ​ജ്യ​വ​ര്‍​ധ​ന്‍ സിം​ഗ് റാ​ത്തോ‍​ഡ്, കി​രോ​ടി ലാ​ല്‍ മീ​ണ, ദി​യ കു​മാ​രി എ​ന്നി​വ​രാ​ണ് രാ​ജി​വ​ച്ച​ത്.

ഇ​തി​ല്‍ കേ​ന്ദ്ര മ​ന്ത്രി രേ​ണു​ക സിംഗ്, മ​ഹ​ന്ത് ബാ​ല​കാ​ന്ത് എ​ന്നി​വ​ര്‍ രാ​ജി​വ​ച്ചി​ട്ടി​ല്ല. ഇ​വ​രും വൈ​കാ​തെ രാ​ജി​വ​യ്ക്കും. രാ​ജി​വച്ച എം​പി​മാ​ര്‍​ക്ക് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ര്‍​ണാ​യ​ക ചു​മ​ത​ല​ക​ള്‍ ന​ല്‍​കാ​നാ​ണ് സാ​ധ്യ​ത.