മാർക്ക് ദാന വിമർശനം; വിദ്യാഭ്യാസ മന്ത്രിക്ക് ഇന്ന് റിപ്പോർട്ട് നൽകിയേക്കും
Wednesday, December 6, 2023 7:40 AM IST
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ ശബ്ദരേഖയെക്കുറിച്ച് മന്ത്രിക്ക് ഇന്ന് റിപ്പോർട്ട് നൽകിയേക്കും.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർഥികൾക്കും എ പ്ലസ് കിട്ടുന്നുവെന്ന എസ്.ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടിയത്.
കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. ഡിജിഇ പറഞ്ഞത് സർക്കാർ അഭിപ്രായം അല്ലെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.