രാജിവച്ച തന്നെ പുറത്താക്കിയത് വിചിത്ര സംഭവം: എ.വി. ഗോപിനാഥ്
Tuesday, December 5, 2023 11:20 PM IST
പാലക്കാട്: നവകേരള സദസിൽ പങ്കെടുത്തതിനു കോണ്ഗ്രസ് സസ്പെൻഡ് ചെയ്തതിൽ പ്രതികരിച്ച് എ.വി. ഗോപിനാഥ്. 2021ൽ പാർട്ടിയിൽനിന്നും രാജിവച്ച തന്നെ കോണ്ഗ്രസ് എങ്ങനെ പുറത്താക്കുമെന്ന് അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളിലൂടെയാണ് താൻ സസ്പെൻഡ് ചെയ്യപ്പെട്ട കാര്യം അറിയുന്നത്.
തനിക്കു ചെയ്യാൻ തോന്നുന്നതു താൻ ചെയ്യും. താൻ കോണ്ഗ്രസ് അനുഭാവി മാത്രമാണ്. നവകേരളസദസിനു താൻ അംഗമായ പഞ്ചായത്ത് പണം നൽകിയപ്പോൾ നടപടി ഉണ്ടായില്ല.
സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് നവകേരള സദസിന്റെ പാലക്കാടു നടന്ന പ്രഭാതയോഗത്തിലേക്ക് ഗോപിനാഥ് എത്തിയത്. മുഖ്യമന്ത്രിയുടെ വികസന കാര്യങ്ങൾക്കു പിന്തുണയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസിയുടെ നടപടി.