തി​രു​വ​ന​ന്ത​പു​രം: വം​ശ​നാ​ശം സം​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട തി​മിം​ഗ​ല സ്രാ​വ് ക​ര​യ്ക്ക​ടി​ഞ്ഞു. സൗ​ത്ത് തു​മ്പ​യി​ൽ ഉ​ച്ച​യോ​ടെ വ​ല​യി​ൽ കു​രു​ങ്ങി ച​ത്താ​ണ് സ്രാ​വ് ക​ര​യ്ക്ക​ടി​ഞ്ഞ​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​മ്പി വ​ല​യി​ൽ കു​രു​ങ്ങി​യ തി​മിം​ഗ​ല സ്രാ​വി​നെ ക​ട​ലി​ലേ​ക്ക് ത​ള്ളി​വി​ടാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. വ​നം​വ​കു​പ്പി​നെ തൊ​ഴി​ലാ​ളി​ക​ൾ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു.

പാ​ലോ​ട് നി​ന്നു വ​ന​പാ​ല​ക സം​ഘ​വും വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം കു​ഴി​ച്ചു​മൂ​ടു​മെ​ന്നു അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ്യ​മാ​ണ് തി​മിം​ഗ​ല സ്രാ​വ്.