ചെന്നൈയില്‍ ചൊവ്വാഴ്ചയും അവധി
Monday, December 4, 2023 11:02 PM IST
ചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈയില്‍ നാളെയും അവധി. ചെന്നൈ,തിരുവള്ളൂര്‍, കാഞ്ചീപുരം,ചെങ്കല്‍പ്പേട്ട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്തമഴയിലുണ്ടായ പ്രളയത്തെത്തുടര്‍ന്ന് ചെന്നൈയില്‍ 162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ ഇതിനോടകം മരണസംഖ്യ നാലായി ഉയര്‍ന്നു. സ്കൂട്ടര്‍ യാത്രക്കാരനായി യുവാവ് മരം വീണ് മരിച്ചു.
ചെന്നൈ ഇസിആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് രണ്ടു പേര് മരിച്ചിരുന്നു.