ഒക്ടോബറില്‍ വാട്സാപ്പില്‍ നിന്നും നീക്കം ചെയ്തത് 75 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍
വെബ് ഡെസ്ക്
Monday, December 4, 2023 6:04 AM IST
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഒക്ടോബറില്‍ മാത്രം വാട്സാപ്പില്‍ നിന്നും 75 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകളാണ് നീക്കം ചെയ്തതെന്ന് റിപ്പോര്‍ട്ട്. വാട്സാപ്പിന്റെ നിബന്ധനകള്‍ ലംഘിച്ചതിനും ഉപയോക്താക്കളില്‍ നിന്നും വന്ന പരാതികളുടെ അടിസ്ഥാനത്തിലുമാണ് നീക്കമെന്ന് അധികൃതര്‍ വ്യക്തമാക്കി.
2022 ഒക്ടോബറില്‍ നീക്കം ചെയ്ത് അക്കൗണ്ടുകളുടെ അളവിനെക്കാള്‍ 224 ശതമാനം അധികം അക്കൗണ്ടുകളാണ് ഈ വര്‍ഷം ഒക്ടോബറില്‍ നീക്കം ചെയ്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വാട്സാപ്പിന്റെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് മാസാമാസം ഇത്തരത്തില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നത്.
ഇതിനിടെ മൊബൈല്‍ ട്രോജനുകളുടെ ഭീഷണി വര്‍ധിച്ച് വരികയാണെന്നും സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലൂടെ ട്രോജനുകള്‍ വ്യാപിപ്പിക്കുന്നതിനായി ടെലഗ്രാം, വാട്സാപ്പ് എന്നീ പ്ലാറ്റ്ഫോമുകളാണ് കൂടുതലായി ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.