ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​രി​ലെ 25 മ​ന്ത്രി​മാ​രി​ൽ 17 പേ​രും പ​രാ​ജ​യ​പ്പെ​ട്ടു. ഈ ​ഇ​ല​ക്ഷ​നി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണ സ​മി​തി​യെ ന​യി​ച്ച ഗോ​വി​ന്ദ് റാം ​മേ​ഘ്‌​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് തോ​ൽ​വി​യ​റി​ഞ്ഞ​ത്.

ഖ​ജു​വാ​ല​യി​ൽ ബി​ജെ​പി​യു​ടെ വി​ശ്വ​നാ​ഥ് മേ​ഘ്‌​വാ​ളി​നോ​ട് 17,374 വോ​ട്ടു​ക​ൾ​ക്കാ​ണ് ഗോ​വി​ന്ദ് മേ​ഘ്‌​വാ​ള് പ​രാ​ജ​യ​പ്പെ​ട്ട​ത്. ര​മേ​ഷ് ച​ന്ദ് മീ​ണ (സ​പോ​ത്ര), ഷാ​ലെ മു​ഹ​മ്മ​ദ് (പൊ​ക്രാ​ൻ), ഭ​ൻ​വ​ർ സിം​ഗ് ഭാ​ട്ടി (കൊ​ല​യാ​ത്), ശ​കു​ന്ത​ള റാ​വ​ത്ത് (ബ​ൻ​സൂ​ർ), വി​ശ്വേ​ന്ദ്ര സിം​ഗ് (ദീ​ഗ് കും​ഹ​ർ), ഉ​ദൈ​ലാ​ൽ അ​ഞ്ജ​ന (നിം​ബ​ഹേ​ര) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട മ​റ്റ് കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ ഉ​പ​ദേ​ഷ്ടാ​ക്ക​ളാ​യ സ​ന്യം ലോ​ധ (സി​രോ​ഹി), രാ​ജ്കു​മാ​ർ ശ​ർ​മ (ന​വ​ൽ​ഗ​ഡ്), ബാ​ബു ലാ​ൽ ന​ഗ​ർ (ഡു​ഡു), ഡാ​നി​ഷ് അ​ബ്രാ​ർ (സ്വ​യ്മ​ധോ​പൂ​ർ), മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി നി​ര​ഞ്ജ​ൻ ആ​ര്യ (സോ​ജ​ത്) എ​ന്നി​വ​രും മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

സ​ർ​ദാ​ർ​പു​ര മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ മ​ഹേ​ന്ദ്ര റാ​ത്തോ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി 26,396 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് വി​ജ​യി​ച്ച​ത്. 2018ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 45,597 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്.