ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതെന്ന് കേന്ദ്രമന്ത്രി മുരളീധരൻ
Sunday, December 3, 2023 8:59 PM IST
ന്യൂഡൽഹി: ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നരേന്ദ്ര മോദിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരത ജനതയ്ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്. ഇരട്ട എൻജിൻ സർക്കാരിന്റെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.