സന്നിധാനത്ത് ശക്തമായ മഴ
Sunday, December 3, 2023 8:15 PM IST
പത്തനംതിട്ട: സന്നിധാനത്ത് ഇന്നും ശക്തമായ മഴ. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കൂടിയാണ് മഴ ആരംഭിച്ചത്. മഴ മൂലം മല കയറുന്നതിനും ഇറങ്ങുന്നതിനും ഭക്തർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
തിരക്ക് അധികമായതിനാൽ മണിക്കൂറുകൾ ക്യു നിന്നാണ് ഭക്തർ ദർശനം നടത്തുന്നത്. തിരക്ക് കണക്കിലെടുത്ത് പമ്പയിലും, മരക്കൂട്ടത്തും പോലീസ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.