അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു
Sunday, December 3, 2023 7:41 PM IST
ജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
ഗവർണർ കൽരാജ് മിശ്രയുടെ വസതിയിലെത്തി അശോക് ഗെഹ്ലോട്ട് രാജി കൈമാറി. രാജസ്ഥാനിൽ ബിജെപി നിലവിൽ 115 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 70 സീറ്റുമായി കോൺഗ്രസ് ഏറെ പിന്നിലാണ്.
നേരത്തെ, ഞങ്ങളുടെ നയങ്ങളും നിയമങ്ങളും ഭരണരീതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ പൂർണമായി വിജയിച്ചില്ലെന്നാണ് ഈ തോൽവി സൂചിപ്പിക്കുന്നതെന്ന് ഗെഹ്ലോട്ട് പ്രതികരിച്ചിരുന്നു.