തെലുങ്കാനയുടെ വികസനത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്ന് അമിത് ഷാ
Sunday, December 3, 2023 5:34 PM IST
ന്യൂഡൽഹി: തെലുങ്കാനയുടെ വികസനത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയെ പിന്തുണച്ച തെലുങ്കാന ജനതയ്ക്ക് നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി തെുലങ്കാനയുടെ വികസനത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ തീർച്ചയായും തെലുങ്കാനയെ സമ്പന്ന സംസ്ഥാനമാക്കും. ബിജെപിയുടെ പ്രവർത്തകരോടും ബിജെപി സംസ്ഥാന അധ്യക്ഷൻ കിഷൻ റെഡ്ഡിയോടും അവരുടെ അശ്രാന്ത പരിശ്രമത്തിന് നന്ദിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
തെലുങ്കാനയിലെ 199 സീറ്റുകളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എട്ട് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാൻ സാധിക്കുന്നത്. കോൺഗ്രസ് 64 സീറ്റുകളിലും ബിആർഎസ് 40 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.