സങ്കടമില്ല, നിരാശയുണ്ട്; തിരിച്ചുവരും: കെ.ടി. രാമറാവു
Sunday, December 3, 2023 4:45 PM IST
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനും മന്ത്രിയുമായ കെ.ടി. രാമറാവു. പാർട്ടി തിരിച്ചുവരും. തനിക്ക് സങ്കടമില്ല, പക്ഷെ നിരാശയുണ്ട്. പ്രതീക്ഷിച്ച ഫലം തങ്ങൾക്ക് ലഭിച്ചില്ല. അദ്ദേഹം എക്സിൽ കുറിച്ചു.
ഇന്നത്തെ ഈ തിരഞ്ഞെടുപ്പ് ഫലം ഞങ്ങൾ ഒരു പാഠമായി എടുക്കുകയും തിരിച്ചുവരുകയും ചെയ്യും. ജനവിധി നേടിയ കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ. കോൺഗ്രസിന് ആശംസകൾ നേരുന്നുവെന്നും കെ.ടി. രാമറാവു എക്സിൽ കുറിച്ചു.
തെലങ്കാനയില്‍ ഇതുവരെ വന്ന ഫലം അനുസരിച്ച് 63 സീറ്റുകളില്‍ കോണ്‍ഗ്രസും 40 സീറ്റുകളില്‍ ബിഎച്ച്ആര്എസും ആണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി ഒൻപത് സീറ്റുകളിലും എഐഎംഐഎം ആറ് സീറ്റുകളിലും സിപിഐ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.