കണ്ണൂരില്‍ വ്യാപാരി ജീവനൊടുക്കിയ നിലയില്‍
Sunday, December 3, 2023 2:55 PM IST
കണ്ണൂര്‍: പയ്യാവൂര്‍ ചീത്തപ്പാറയില്‍ വ്യാപാരി ജീവനൊടുക്കിയ നിലയില്‍. ചീത്തപ്പാറ മറ്റത്തില്‍ ജോസഫാണ് മരിച്ചത്.
വീടിന് സമീപത്തെ മരക്കൊമ്പിലാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദനക്കാംപാറയില്‍ കോഴിക്കട നടത്തിവരികയായിരുന്നു മരിച്ച ജോസഫ്. ഏറെനാള്‍ പശു വളര്‍ത്തലും കോഴി ഫാമും നടത്തിയ ശേഷമാണ് ഇയാള്‍ കച്ചവടത്തിലേക്ക് തിരിഞ്ഞത്.
12 വര്‍ഷം മുന്‍പ് മികച്ച ക്ഷീരകര്‍ഷകനുള്ള ബ്ലോക്ക് തല അവാര്‍ഡ് നേടിയിരുന്നു. ജോസഫിന് കടബാധ്യത ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.