ഛത്തീസ്ഗഡിലും "കൈ' വിട്ട് ജനം; ബിജെപി വിജയത്തിലേക്ക്
Sunday, December 3, 2023 11:57 AM IST
റായ്പൂര്‍: ഛത്തീസ്ഗഡിലും നില തെറ്റി വീണ് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറി മറിഞ്ഞ ഛത്തീസ്ഗഡില്‍ ബിജെപി മുന്നിൽ. ആകെ 90 നിയമസഭാ സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ നിലവിൽ 50 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.
37 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. കോണ്‍ഗ്രസ്- 38 മറ്റുള്ളവര്‍-രണ്ട് എന്നിങ്ങനെയാണ് ലീഡ് നില. നിലവില്‍ ഭൂപേഷ് ഭാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് സംസ്ഥാനത്ത് ഭരണത്തിലുള്ളത്.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പാട്ടാന്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയത്. പല ഘട്ടത്തിലും ബാഗേല്‍ പിന്നില്‍ പോയിരുന്നു. കോണ്‍ഗ്രസിനെതിരെയല്ല ബാഗേലിനെ ലക്ഷ്യം വച്ചാണ് ബിജെപി സംസ്ഥാനത്ത് പ്രചാരണം നടത്തിയത്.
ബെറ്റിംഗ് ആപ്പില്‍നിന്ന് ബാഗേല്‍ 508 കോടി കൈക്കൂലി വാങ്ങിയെന്ന ഇഡി വെളിപ്പെടുത്തല്‍ അടക്കം അദ്ദേഹത്തിനെതിരേ ബിജെപി പ്രധാന ആയുധമാക്കിയിരുന്നു.