ഭോ­​പ്പാ​ല്‍: മ­​ധ്യ­​പ്ര­​ദേ­​ശി​ല്‍ ബി­​ജെ­​പി അ­​ധി­​കാ­​ര­​ത്തി­​ലെ­​ത്തു­​മെ­​ന്ന് എ­​പ്പോ­​ഴേ പ­​റ­​ഞ്ഞ­​താ­​ണെ­​ന്ന് കേ­​ന്ദ്ര­​മ­​ന്ത്രി​യും ബി­​ജെ­​പി സ്ഥാ­​നാ​ര്‍­​ഥി­​യു­​മാ­​യ പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ല്‍. മ­​ധ്യ­​പ്ര­​ദേ­​ശി​ല്‍ ബി­​ജെ­​പി വ്യ­​ക്ത​മാ­​യ ലീ­​ഡു­​യ​ര്‍­​ത്തി­​യ­​തി­​ന് പി­​ന്നാ­​ലെ­​യാ­​യി­​രു­​ന്നു പ്ര­​തി­​ക­​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മെ­​ന്ന് താ​ന്‍ നേ​ര​ത്തെ പ­​റ­​ഞ്ഞ­​താ­​ണ്. നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന സൂ​ച​ന​ക​ള്‍ താ​ന്‍ പ​റ​ഞ്ഞ​ത് തെ​ളി​യി​ക്കു­​ന്നു. ക​മ​ല്‍​നാ​ഥ് ന​യി​ച്ച കോ​ണ്‍​ഗ്ര​സി​ന്‍റെ തോ​ല്‍​വി​യെ കു​റി​ച്ച് ഇ​നി ച​ര്‍​ച്ച ചെ​യ്യാ​മെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു.

ന​ര്‍​സിം​ഗ്­​പൂ­​രി­​ലെ ബി­​ജെ­​പി സ്ഥാ­​നാ​ര്‍­​ഥി­​യാ­​യാ​ണ് പ്ര­​ഹ്ലാ­​ദ് സിം­​ഗ് ജ­​ന­​വി­​ധി തേ­​ടി­​യ​ത്. എ​തി​ര്‍ സ്ഥാ​നാ​ര്‍​ത്ഥി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ല​ഖ​ന്‍ സിം​ഗ് പ​ട്ടേ​ലി­​നെ­​തി­​രേ ആ­​ദ്യ​ഘ­​ട്ടം മു­​ത​ല്‍ അ­​ദ്ദേ­​ഹം ലീ­​ഡ് നി­​ല­​നി​ര്‍­​ത്തി­​യി­​രു​ന്നു.

മ­​ധ്യ­​പ്ര­​ദേ­​ശി​ല്‍ നി­​ല­​വി​ല്‍ 159 സീ­​റ്റു­​ക­​ളി­​ലാ­​ണ് ബി­​ജെ­​പി ലീ­​ഡ് ചെ­​യ്യു­​ന്ന​ത്. കോ​ണ്‍­​ഗ്ര­​സ്-67, മ­​റ്റു­​ള്ള­​വ​ര്‍ നാ­​ല് എ­​ന്നി­​ങ്ങ­​നെ­​യാ­​ണ് ലീ­​ഡ് നി​ല.