മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്; 135 സീറ്റുകളില്‍ ലീഡ്
Sunday, December 3, 2023 9:34 AM IST
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലേക്ക്. ആകെ 230 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 135 സീറ്റുകളില്‍ ബിജെപി മുന്നിലാണ്.
കോണ്‍ഗ്രസ് 85 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലും മുന്നിലാണ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം ഉണ്ടായിരുന്ന സംസ്ഥാനത്ത് പിന്നീട് ബിജെപി വ്യക്തമായ ലീഡ് ഉയർത്തുകയായിരുന്നു.
നിലവിൽ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് മധ്യപ്രദേശിൽ ഭരണത്തിലുള്ളത്.