"മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന് അഭിനന്ദനങ്ങൾ': വോട്ടെണ്ണൽ തുടങ്ങുംമുമ്പേ പോസ്റ്ററുമായി പ്രവർത്തകർ
Sunday, December 3, 2023 9:28 AM IST
ഭോപ്പാൽ: 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, മധ്യപ്രദേശ് മുഖ്യമന്ത്രിയായതിന് കമൽനാഥിനെ അഭിനന്ദിക്കുന്ന പോസ്റ്ററുകൾ സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ പ്രത്യക്ഷപ്പെട്ടു.
ഞായറാഴ്ച രാവിലെ ഭോപ്പാലിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് പുറത്ത് ഉയർന്ന പോസ്റ്ററിൽ "മുഖ്യമന്ത്രിയായതിന് ബഹുമാനപ്പെട്ട കമൽനാഥിന് അഭിനന്ദനങ്ങൾ' എന്നാണ് എഴുതിയിരിക്കുന്നത്.
വോട്ടെണ്ണലിന് മുന്നോടിയായി പാർട്ടിയിലെ മുതിർന്ന നേതാക്കളും എക്സിൽ (മുൻ ട്വിറ്റർ) അഭിനന്ദന ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം, എക്സിറ്റ് പോളിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിരുന്നെങ്കിലും നിലവിൽ മധ്യപ്രദേശിൽ ബിജെപിയാണ് ബഹുദൂരം മുന്നിൽ. ബിജെപി 138 സീറ്റിലും കോൺഗ്രസ് 88 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.