മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
Sunday, December 3, 2023 8:15 AM IST
ഭോപ്പാൽ: മധ്യപ്രദേശില്‍ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പോസ്റ്റല്‍ വോട്ടുകള്‍ മാത്രം എണ്ണിത്തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസിനും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.
ഇരു പാർട്ടികൾക്കും 18 വോട്ടുകൾ വീതമാണ് ലഭിച്ചത്. മധ്യപ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. രാജസ്ഥാനില്‍ 199 സീറ്റുകള്‍, മധ്യപ്രദേശില്‍ 230, ഛത്തീസ്ഗഡില്‍ 90, തെലുങ്കാനയില്‍ 119 എന്നിങ്ങനെയാണ് ആകെ സീറ്റുകളുടെ എണ്ണം.
എക്സിറ്റ് പോള്‍ ഫലമനുസരിച്ച് തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്കാണ് മുന്‍തൂക്കമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.