കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: ഓട്ടോ കൊല്ലം രജിസ്ട്രേഷനിലുള്ളതെന്ന് സൂചന
Friday, December 1, 2023 7:53 AM IST
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് നിർണായക ഘട്ടത്തിലേക്ക്. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം ഉപയോഗിച്ച ഓട്ടോ കൊല്ലം രജിസ്ട്രേഷനിലുള്ളതെന്ന് പോലീസിന് സൂചനലഭിച്ചു.
ഓട്ടോയുടെ മുന്നിൽ ചുവപ്പ് നിറത്തിലുള്ള പെയിന്റിംഗും മുന്നിലെ ഗ്ലാസിൽ എഴുത്തുമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഈ ഓട്ടോയെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.
അതേസമയം കേസിൽ ചിറക്കര സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കടത്തിക്കൊണ്ടുപോയ കാറിൽ വിവിധ നന്പർ പ്ലേറ്റുകൾ ഉപയോഗിച്ചതായും സൂചനയുണ്ട്.