ന്യൂ​ഡ​ൽ​ഹി: വ്യാ​ജ സിം ​കാ​ര്‍​ഡ് ത​ട്ടി​പ്പു​ക​ള്‍ വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​യ്ക്ക് ക​ടി​ഞ്ഞാ​ണി​ടാ​നു​ള്ള ടെ​ലി​കോം വ​കു​പ്പി​ന്‍റെ പുത്തൻ ചു​വ​ടു​വെ​പ്പു​ക​ൾ‌ ഇ​ന്ന് മു​ത​ൽ (ഡി​സം​ബ​ർ 1) പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

സിം ​കാ​ര്‍​ഡ് വി​ൽ​ക്കു​ന്ന ഡീ​ല​ര്‍​മാ​ര്‍​ക്ക് ഇ​നി മു​ത​ൽ വെ​രി​ഫി​ക്കേ​ഷ​ന്‍ ഉ​ണ്ടാ​കും. ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​നും പോ​ലീ​സ് വേ​രി​ഫി​ക്കേ​ഷ​നും ഇ​വ​ർ​ക്കി​നി നി​ര്‍​ബ​ന്ധ​മാ​ണ്. ടെ​ലി​കോം ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കാ​കും ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം.

ച​ട്ടം ലംഘിക്കുന്നവരിൽ നിന്നും 10 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കും. മാ​ത്ര​മ​ല്ല ത​ട​വു ശി​ക്ഷ​യും ല​ഭി​ക്കും. നി​യ​മം ലം​ഘി​ച്ചാ​ല്‍ ഡീ​ല​ര്‍​ഷി​പ്പ് മൂ​ന്ന് വ​ര്‍​ഷം വ​രെ റ​ദ്ദാ​ക്കു​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. പു​തി​യ​താ​യി സിം ​കാ​ർ​ഡ് എ​ടു​ക്കു​ന്പോ​ൾ കെ​വൈ​സി നി​ര്‍​ബ​ന്ധ​മാ​ണ്.

ഉ​പ​ഭോ​ക്താ​വ് എ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത് എ​ന്ന​ത​ട​ക്ക​മു​ള്ള വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. ഒ​രാ​ള്‍ ഫോ​ണ്‍ ന​മ്പ​ര്‍ ന​മ്പ​ര്‍ ഡീ ​ആ​ക്റ്റി​വേ​റ്റ് ചെ​യ്താ​ല്‍ 90 ദി​വ​സ​ത്തി​ന് ശേ​ഷ​മേ ആ ​ന​മ്പ​ര്‍ മ​റ്റൊ​രാ​ള്‍​ക്ക് അ​നു​വ​ദി​ക്കൂ. വ്യാ​ജ നേ​ടി​യ 52 ല​ക്ഷ​ത്തി​ല​ധി​കം മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ൾ ഇ​തി​ന​കം നി​ർ​ജ്ജീ​വ​മാ​ക്കി​യ​താ​യി കേ​ന്ദ്ര മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് വ്യ​ക്ത​മാ​ക്കി.

ഫോ​ൺ മോ​ഷ​ണം പോ​കു​ക​യോ ന​ഷ്ട​പ്പെ​ടു​ക​യോ ചെ​യ്താ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നും ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നു​മാ​യി പ്രത്യേക പോർട്ടലായ സ​ഞ്ചാ​ർ സാ​ഥി സ​ര്‍​ക്കാ​ര്‍ അടുത്തിടെയാണ് തുടങ്ങിയത്.