ബ്രേക്ക് പോയ ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്
ബ്രേക്ക് പോയ ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്
Friday, December 1, 2023 7:05 AM IST
വെബ് ഡെസ്ക്
താമരശേരി: നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറി ജീവനക്കാരന് പരിക്ക്. താമരശേരി ചുരംപാതയില്‍ 28ാം മൈലില്‍ വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് സംഭവം.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള രോഗിയെ വയനാട് ഭാഗത്ത് ഇറക്കിയ ശേഷം മടങ്ങി വരികയായിരുന്നു ആംബുലന്‍സ്.

ചുരം ഇറങ്ങിവരവേ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെടുകയും തട്ടുകടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാനാണ് പരിക്കേറ്റത്. ഇയാളെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<