ആസാമിൽ നാല് വിഘടനവാദികൾ പോലീസിൽ കീഴടങ്ങി
Friday, December 1, 2023 4:34 AM IST
ന്യൂഡൽഹി: ആസാമിൽ വിഘടനവാദി ഗ്രൂപ്പിൽപ്പെട്ട നാലു യുവാക്കൾ പോലീസിൽ കീഴടങ്ങി.
യൂണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം- ഐ (ഉൾഫ-ഐ)യിലെ അംഗങ്ങളായ നയൻ പത്മൗട്ട്, ദിപോക്ക് ഹതിബോറുവ, കുലാംഗ് മോറൻ, പലാഷ് മോറൻ എന്നിവരാണ് ഗോഹട്ടിയിലെ പോലീസ് ആസ്ഥാനത്തെത്തി കീഴടങ്ങിയത്.
കീഴടങ്ങിയവർക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ഉടൻ നൽകുമെന്ന് ആസാം ഡിജിപി അറിയിച്ചു.