ഗാസയിൽ സമ്പൂർണ വെടിനിർത്തൽ വേണം: അന്റോണിയോ ഗുട്ടെറസ്
Friday, December 1, 2023 1:39 AM IST
ഗാസ: ഗാസയിൽ സമ്പൂർണ വെടിനിർത്തലുണ്ടാകണമെന്നും കൂടുതൽ സഹായമെത്തിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണെന്നും 80 ശതമാനം ഗസ നിവാസികളും വീടുകളിൽനിന്ന് പുറന്തള്ളപ്പെട്ടുവെന്നും ഗാസയിൽ എവിടെയും സുരക്ഷിതമായ ഇടമില്ലെന്നും യുഎൻ രക്ഷാസമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ പ്രഖ്യാപിച്ചത് പ്രതീക്ഷയോടെയാണ് ലോകം കാണുന്നതെന്നും വെടിനിർത്തൽ നീട്ടാൻ ശ്രമം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.