കൊ​ച്ചി: റോ​ബി​ന്‍ ബ​സി​ന്‍റെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കി​യ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​പ​ടി ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ചു. ഡി​സം​ബ​ർ 18 വ​രെ​യാ​ണ് പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കി​യ ന​ട​പ​ടി മ​ര​വി​പ്പി​ച്ചു​കൊ​ണ്ട് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പെ​ർ​മി​റ്റ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ചെ​ന്ന സ​ർ​ക്കാ​ർ വാ​ദ​ത്തി​ൽ ഇ​പ്പോ​ൾ അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ബ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കി വി​ട്ട് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ച്ച​യാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ചൂ​ണ്ടി​കാ​ട്ടി​യാ​ണ് റോ​ബി​ന്‍ ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​യ​ത്. 2023 ലെ ​ഓ​ൾ ഇ​ന്ത്യ ടൂ​റി​സ്റ്റ് പെ​ർ​മി​റ്റ് റൂ​ൾ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കെ. ​കി​ഷോ​ർ എ​ന്ന​യാ​ളി​ന്‍റെ പേ​രി​ലാ​ണ് ബ​സി​ന്‍റെ ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റ്. ന​ട​ത്തി​പ്പ് ചു​മ​ത​ല ഗി​രീ​ഷി​ന് ന​ൽ​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു.