അഞ്ചുമാസമായി സ്റ്റൈപ്പെൻഡ് ഇല്ല; കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സമരത്തിലേക്ക്
Thursday, November 30, 2023 7:20 PM IST
പരിയാരം: സ്റ്റൈപ്പെൻഡ് നൽകാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ ഡിസംബർ നാലു മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
2018 ബാച്ചിലുള്ള 85 ഹൗസ് സർജൻമാർക്ക് കഴിഞ്ഞ അഞ്ചുമാസമായി സ്റ്റൈപ്പെൻഡ് ലഭിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചത്.
2017 ബാച്ചിലുള്ളവർക്ക് സ്റ്റൈപ്പെൻഡ് നൽകുന്പോൾ 2018 ബാച്ചുകാരെ ഒഴിവാക്കിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.