ഹൈ​ദ​രാ­​ബാ​ദ്: നി­​യ­​മ​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ന­​ട­​ക്കു​ന്ന തെ​ലു­​ങ്കാ­​ന­​യി​ല്‍ വോ­​ട്ടെ­​ടു­​പ്പ് പു­​രോ­​ഗ­​മി­​ക്കു​ന്നു. രാ­​വി­​ലെ 11 വ­​രെ 20.64 ശ­​ത­​മാ­​നം പോ­​ളിം­​ഗ് രേ­​ഖ­​പ്പെ­​ടു​ത്തി.

രാ​വി​ലെ ഏ​ഴി​നാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി­​ച്ച​ത്. 106 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും 13 പ്ര​ശ്‌­​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യു​മാ​ണ് പോ​ളിം​ഗ് ന​ട­​ക്കു​ക.

ഉ­​ച്ച­​യ്­​ക്ക് 12ഓ­​ടെ മു­​ഖ്യ­​മ​ന്ത്രി കെ.​ച­​ന്ദ്ര­​ശേ­​ഖ­​ര റാ­​വു​വും ഭാ­​ര്യ ശോ­​ഭാ റാ­​വു​വും ചി­​ന്താ­​മാ­​ട­​ക്ക­​യി­​ലെ പോ­​ളിം­​ഗ് ബൂ­​ത്തി​ല്‍ വോ­​ട്ട് ചെ­​യ്യാ­​നെ­​ത്തി. ബി­​ജെ­​പി സം​സ്ഥാ­​ന അ­​ധ്യ­​ക്ഷ​നും കേ­​ന്ദ്ര­​മ­​ന്ത്രി­​യു​മാ­​യ ജി.​കി­​ഷ​ന്‍ റെ­​ഡ്ഡി­, ജൂ­​ബി­​ലി ഹി​ല്‍­​സി­​ലെ കോ​ണ്‍­​ഗ്ര​സ് സ്ഥാ­​നാ​ര്‍­​ഥി​യും മു​ന്‍ ഇ­​ന്ത്യ​ന്‍ ക്രി­​ക്ക­​റ്റ് ക്യാ­​പ്റ്റ­​നു­​മാ­​യ മു​ഹ​മ്മ­​ദ് അ­​സ­​റു­​ദീ​നും രാ­​വി­​ലെ ത­​ന്നെ വോ­​ട്ട് രേ­​ഖ­​പ്പെ­​ടു­​ത്തി.

തെ­​ലു­​ങ്ക് താ­​ര­​ങ്ങ​ളാ­​യ അ​ല്ലു അ​ര്‍­​ജു​ന്‍, ചി­​ര­​ഞ്­​ജീ​വി, നാ­​ഗാ​ര്‍​ജു­​ന തു­​ട­​ങ്ങി­​യ­​വ​രും സം­​വി­​ധാ­​യ­​ക​ന്‍ എ­​സ്.​എ­​സ്.​രാ­​ജ­​മൗ​ലി, ഓ­​സ്­​ക​ര്‍ ജേ­​താ­​വ് കീ­​ര­​വാ­​ണി എ­​ന്നി­​വ​രും വോ­​ട്ട് ചെയ്ത് മടങ്ങി.

119 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി­​ലേ­​ക്കാ​യി 2,290 സ്ഥാ​നാ​ര്‍​ഥി​ക­​ളാ­​ണ് സം­​സ്ഥാ​ന­​ത്ത് ജ­​ന­​വി­​ധി തേ­​ടു­​ന്ന​ത്. ബി​ആ​ര്‍​എ​സ്, ബി​ജെ​പി, കോ​ണ്‍​ഗ്ര­​സ് പാ​ര്‍­​ട്ടി­​ക​ള്‍ ത­​മ്മി­​ലാ­​ണ് പ്ര​ധാ­​ന മ­​ത്സ​രം.

രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, മി​സോ​റാം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളോ​ടൊ​പ്പം തെ​ലു​ങ്കാ​ന​യി​ലെ ഫ​ലം ഡി​സം​ബ​ര്‍ മൂ​ന്നി​ന് പ്ര​ഖ്യാ​പി­​ക്കും.