ചേ​ര്‍​ത്ത​ല: പ​രി​ച​യ​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ അ​ഞ്ച് വ​യ​സു​മു​ത​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഗു​രു​ത​ര ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 54കാ​ര​ന് 95 വ​ർ​ഷം ത​ട​വും 2.6 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച് ചേ​ർ​ത്ത​ല ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി.

എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡി​ല്‍ കാ​ള​ങ്ങാ​ട്ട് വീ​ട്ടി​ല്‍ ഷി​ബു​വാ​ണ് കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​ എന്നതിനാൽ ഫ​ല​ത്തി​ൽ ഇരുപത് വ​ര്‍​ഷം ത​ട​വ് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി.

എന്നാൽ പി​ഴയടച്ചില്ലെങ്കിൽ മൂ​ന്നു​വ​ര്‍​ഷം കൂടി തടവനു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
വി​ശേ​ഷ ദിനങ്ങളിലും മ​റ്റും പെ​ൺ​കു​ട്ടി വീ​ട്ടി​ല്‍ വ​രു​ന്ന സ​മ​യ​ങ്ങ​ളി​ലും വീ​ടി​ന് പു​റ​കി​ലെ പു​ര​യി​ട​ത്തി​ലേ​ക്ക് രാ​ത്രി​യി​ല്‍ എ​ടു​ത്ത് കൊ​ണ്ട് പോ​യും പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇപ്പോൾ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ക‍​യാ​ണ് പെ​ൺ​കു​ട്ടി. സ്കൂ​ളി​ലെ കൗ​ൺ‌​സി​ലിം​ഗ് സ​മ​യ​ത്ത് ഇ​ക്കാ​ര്യം കു​ട്ടി തു​റ​ന്ന് പ​റ​യു​ക​യും ഇ​വ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നാ​ലെ പോലീസ് കേ​സെ​ടു​ത്തു. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്ത് നി​ന്നും 29 സാ​ക്ഷി​ക​ളെ​യും 32 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.