തമിഴ്നാട്ടിൽ കനത്ത മഴ; അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് അവധി
Thursday, November 30, 2023 12:04 AM IST
ചെന്നൈ: കനത്തമഴയെ തുടർന്ന് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് സർക്കാർ ഇന്ന് അവധി പ്രഖാപിച്ചു. വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
മഴ കെടുതി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ അടിയന്തരമായി സന്ദർശിക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദേശം നൽകി. ഞായറാഴ്ച വരെ മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.