കരുതൽ തടങ്കൽ ഏത് നിയമത്തിന്റെ ബലത്തിലെന്ന് വി.ഡി. സതീശൻ
Wednesday, November 29, 2023 11:19 PM IST
നിലമ്പൂർ: മുഖ്യമന്ത്രി കടന്നു പോകുന്ന ജില്ലകളിലെ യുഡിഎഫ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിഷേധം അടിച്ചമർത്തിയാൽ ശക്തി കൂടുമെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനിയിൽ ഒരാളും മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടിയിട്ടില്ല. അകമ്പടി വാഹനങ്ങള്‍ ഇടതു വശത്തേക്ക് തിരിച്ച് പ്രതിഷേധക്കാരെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം പുറത്ത് വന്നിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.