പാർലമെന്റ് ശീതകാല സമ്മേളനം തിങ്കളാഴ്ച മുതൽ, 18 ബില്ലുകൾ അവതരിപ്പിക്കും
Wednesday, November 29, 2023 11:17 PM IST
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഡിസംബര്‍ 22 വരെയാണ് സമ്മേളം. ശീതകാല സമ്മേളനത്തിൽ 18 ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുക.
ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടി ക്രമം എന്നിവ പൊളിച്ചെഴുതുന്ന ബില്ലാണ് ഇതില്‍ പ്രധാനപ്പെട്ടത്. നിയമങ്ങളുടെ പേര് ഉള്‍പ്പെടെ മാറുമെന്ന് നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു.