വയനാട് കുടുംബം പോലെയെന്ന് രാഹുൽ ഗാന്ധി
Wednesday, November 29, 2023 7:27 PM IST
മലപ്പുറം: വയനാട് തനിക്ക് കുടുംബം പോലെയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വണ്ടൂരിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച ഭിന്നശേഷി തെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഒരുപോലെയാണ് താൻ കാണുന്നത്. പ്രത്യശാസ്ത്രപരമായി എതിർ ഭാഗത്തുള്ളവർ ശത്രുക്കൾ അല്ലെന്നും അവരുമായി സംവാദമാകാമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നാണ് രാഹുൽ കേരളത്തിലെത്തിയഥ്. നാല് ജില്ലകളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.