കോടതിയിൽ പാമ്പ് കയറി
Wednesday, November 29, 2023 5:22 PM IST
തൃശൂർ: കോടതിയിൽ പാമ്പ് കയറി. തൃശൂർ വിജിലൻസ് കോടതിയിലാണ് പാമ്പ് കയറിയത്. പാമ്പ് കയറിയതോടെ ഒരു മണിക്കൂറോളം സമയം കോടതി നടപടികൾ തടസപ്പെട്ടു.
കോടതിയിലെ ഹാളിൽ ഇരുന്ന സാക്ഷിയാണ് ജീവനക്കാർ ഇരിക്കുന്ന മുറിയിൽ പാമ്പിനെ കണ്ടത്. ഇതോടെ പാമ്പിനെ പിടികൂടുന്നതുവരെ കോടതി നടപടികൾ തടസപ്പെട്ടു.