ആ​ളൂ​ര്‍: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ ത്രി​പു​ര​ക്കെ​തി​രെ കേ​ര​ള​ത്തി​ന് 119 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം ഉ​യ​ർ​ത്തി​യ 232 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ത്രി​പു​ര 27.1 ഓ​വ​റി​ല്‍ 112 റ​ണ്‍​സി​ന് പു​റ​ത്താ​യി.

46 റ​ണ്‍​സെ​ടു​ത്ത ര​ജ​ത് ദേ​യാ​ണ് ത്രി​പു​ര​യു​ടെ ടോ​പ് സ്കോ​റ​ര്‍. ത്രി​പു​ര നി​ര​യി​ൽ മൂ​ന്ന് പേ​ര്‍ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്.

കേ​ര​ള​ത്തി​നാ​യി അ​ഖി​ല്‍ സ്ക​റി​യ 11 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റും അ​ഖി​ന്‍ സ​ത്താ​ര്‍ 27 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റും വൈ​ശാ​ഖ് ച​ന്ദ്ര​ന്‍ 14 റ​ണ്‍​സി​ന് ര​ണ്ടും വി​ക്ക​റ്റും വീ​ഴ്ത്തി.

നേരത്തെ, ടോ​സ് ന​ഷ്ട​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ കേ​ര​ള​ത്തി​ന് ഓ​പ്പ​ണ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​നും രോ​ഹ​ന്‍ കു​ന്നു​മ്മ​ലും ചേ​ര്‍​ന്ന് ത​ക​ര്‍​പ്പ​ന്‍ തു​ട​ക്ക​മാ​ണ് ന​ല്‍​കി​യ​ത്. ഇ​രു​വ​രും ചേ​ര്‍​ന്ന് 95 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണു​യ​ർ​ത്തി​യ​ത്.

ഇ​രു​പ​താ​മോ​വ​റി​ൽ‌ രോ​ഹ​ൻ കു​ന്ന​മ്മേ​ൽ പു​റ​ത്താ​യി. പി​ന്നാ​ലെ സ്കോ​ര്‍ 122ല്‍ ​നി​ല്‍​ക്കേ അ​സ്ഹ​റു​ദ്ദീ​നും പു​റ​ത്താ​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ത​ക​ർ​ച്ച ആ​രം​ഭി​ച്ചു. ഒ​രു റ​ണ്ണു​മാ​യി നാ​യ​ക​ൻ സ​ഞ്ജു സാം​സ​ൺ മ​ട​ങ്ങി. പി​ന്നാ​ലെ സ​ച്ചി​ന്‍ ബേ​ബി​യും(14), വി​ഷ്ണു വി​നോ​ദും(​ര​ണ്ട്) നി​രാ​ശ​പ്പെ​ടു​ത്തി മ​ട​ങ്ങി​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ നി​ല പ​രു​ങ്ങ​ലി​ലാ​യി.

അ​ഞ്ചി​ന് 131 എ​ന്ന നി​ല​യി​ൽ കൂ​പ്പു​കു​ത്തി​യ കേ​ര​ള​ത്തെ അ​ഖി​ല്‍ സ്ക​റി​യ​യും(22), ശ്രേ​യ​സ് ഗോ​പാ​ലും(41) ചേ​ര്‍​ന്ന ആ​റാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടാ​ണ് ക​ര​ക​യ​റ്റി​യ​ത്. ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം ബേ​സി​ല്‍ ത​മ്പി​യും(23) അ​ബ്ദു​ള്‍ ബാ​സി​തും(11) ചേ​ര്‍​ന്ന് സ്കോ​ർ 200 ക​ട​ത്തി.

ത്രി​പു​ര​യ്ക്കാ​യി അ​ഭി​ജി​ത് സ​ര്‍​ക്കാ​രും ബി​ക്രം​ജി​ത് ദേ​ബ്നാ​ഥും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

മൂ​ന്നാം ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​യി​ല്‍ ത്രി​പു​ര​യെ മ​റി​ക​ട​ന്ന് കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. മും​ബൈ​യാ​ണ് ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​ത്.