KL04 AF 3239; നമ്പർ പ്ലേറ്റ് നിർമിച്ചവർ പോലീസുമായി ബന്ധപ്പെടണം
Wednesday, November 29, 2023 4:04 PM IST
കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ സഞ്ചരിച്ചുവെന്ന് കരുതുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പോലീസ്.
KL04 AF 3239 എന്നാണ് വാഹനത്തിലെ നമ്പർ. ഈ നമ്പർ പ്ലേറ്റ് നിർമിച്ചവർ പോലീസുമായി ബന്ധപ്പെടണമെന്നും പോലീസ് നിർദേശിച്ചു.
അതേസമയം, അബിഗേൽ സാറയെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു.
വെള്ള നിറമുള്ള സ്വിഫ്റ്റ് കാറിലാണ് പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഈ കാറിന്റെ നമ്പർ നിലമ്പൂരിലെ മറ്റൊരു കാറിന്റെ നമ്പറാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.